ഒസിവൈഎം അവാർഡ് നല്ലിലയ്ക്ക്
1601837
Wednesday, October 22, 2025 6:36 AM IST
കുണ്ടറ : മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ യുവജന പ്രസ്ഥാനത്തിന്റെ പ്രഥമ ഒസിവൈഎം എക്സലൻസ് അവാർഡ് നല്ലില സെന്റ് ഗബ്രിയേൽ യുവജന പ്രസ്ഥാനത്തിന്.
കോട്ടയം ദേവലോകത്ത്നടന്ന പ്രഗതി അവാർഡ് സമ്മേളനത്തിൽ കേന്ദ്രയുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവർഗീസ് മാർ യൂലിയോസ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർ ചേർന്നു പുരസ്കാരം സമർപ്പിച്ചു.
സഭാവൈദീക സെക്രട്ടറി ഫാ. സജി അമയിൽ, സഭാ അൽമായ ട്രസ്റ്റി റോണി വർഗീസ് , യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ് , കേന്ദ്ര യുവജനപ്രസ്ഥാനം ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ യുവജനപ്രസ്ഥാനം പ്രവർത്തകർ അവാർഡ് ഏറ്റുവാങ്ങി.