രാ​ജ​സ്ഥാ​നെ ക​ര​ക​യ​റ്റി ദു​ബെ​യും തെ​വാ​ട്ടി​യ​യും; ആ​ർ​സി​ബി​ക്ക് 178 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
Thursday, April 22, 2021 9:44 PM IST
മും​ബൈ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ്ലൂ​രി​ന് 178 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ന്‍ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 177 റ​ണ്‍​സെ​ടു​ത്തു. 32 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും അ​ഞ്ചു ഫോ​റു​മ​ട​ക്കം 46 റ​ണ്‍​സെ​ടു​ത്ത ശി​വം ദു​ബെ​യാ​ണ് രാ​ജ​സ്ഥാ​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍.

രാ​ജ​സ്ഥാ​ന്‍റെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ജോ​സ് ബ​ട്ട്‌​ല​ർ (8), മ​ന​ന്‍ വോ​റ(7), ഡേ​വി​ഡ് മി​ല്ല​ർ(0) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി. 18 പ​ന്തി​ല്‍ നി​ന്ന് 21 റ​ണ്‍​സു​മാ​യി ക്യാ​പ്റ്റ​ന്‍ സ​ഞ്ജു സാം​സ​ണും പു​റ​ത്താ​യ​തോ​ടെ രാ​ജ​സ്ഥാ​ൻ പ​രു​ങ്ങ​ലി​ലാ​യി. അ​ഞ്ചാം വി​ക്ക​റ്റി​ല്‍ ഒ​ത്തു​ചേ​ർ​ന്ന ശി​വം ദു​ബെ-​റി​യാ​ന്‍ പ​രാ​ഗ് സ​ഖ്യ​മാ​ണ് രാ​ജ​സ്ഥാ​നെ 100 ക​ട​ത്തി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്നു 66 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കി.

റി​യാ​ന്‍ പ​രാ​ഗ് 16 പ​ന്തി​ല്‍ നി​ന്ന് 25 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. തു​ട​ര്‍​ന്നെ​ത്തി​യ രാ​ഹു​ല്‍ തെ​വാ​ട്ടി​യ​യാ​ണ് രാ​ജ​സ്ഥാ​നെ 177-ല്‍ ​എ​ത്തി​ച്ച​ത്. തെ​വാ​ട്ടി​യ 23 പ​ന്തി​ല്‍ നി​ന്ന് ര​ണ്ട് സി​ക്‌​സും നാ​ല് ഫോ​റു​മ​ട​ക്കം 40 റ​ണ്‍​സെ​ടു​ത്തു. ബാം​ഗ്ലൂ​രി​ന് വേ​ണ്ടി മു​ഹ​മ്മ​ദ് സി​റാ​ജും ഹ​ര്‍​ഷ​ല്‍ പ​ട്ടേ​ലും മൂ​ന്ന് വീ​തം വി​ക്ക​റ്റ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.