ക​ക്ഷി വ്യ​ത്യാ​സ​മി​ല്ലാ​തെ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ന്ന പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ൽ​സ് ഉ​ണ്ടെ​ന്ന് ജി. ​സു​ധാ​ക​ര​ൻ
Monday, April 12, 2021 8:51 PM IST
ആ​ല​പ്പു​ഴ: ക​ക്ഷി വ്യ​ത്യാ​സ​മി​ല്ലാ​തെ രാ​ത്രി പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ന്ന പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ൽ​സ് ഉ​ണ്ടെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. അ​തൊ​ന്നും ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യി​ൽ ന​ട​ക്കി​ല്ല. അ​വ​രു​ടെ പേ​ര് ഒ​ന്നും പ​റ​യു​ന്നി​ല്ല, എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ല്ലാം ക​ഴി​ഞ്ഞ് വോ​ട്ടു പെ​ട്ടി​യി​ൽ ക​യ​റി​യ ശേ​ഷം പ​റ​യു​ന്നു താ​ൻ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്ന്. എ​ന്തൊ​രു രീ​തി​യാ​ണ് ഇ​തെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. താ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലി​സ​മാ​ണ്. രാ​ഷ്ട്രീ​യ ക്രി​മി​ന​ൽ സ്വ​ഭാ​വ​ത്തി​ലാ​ണ് വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത്. ചി​ല ആ​ളു​ക​ൾ പെ​യ്ഡ് റി​പ്പോ​ർ​ട്ട​ർ​മാ​രെ പോ​ലെ പെ​രു​മാ​റു​കയാണ്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പാ​ർ​ട്ടി​യി​ൽ ഒ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല​ർ രാ​ഷ്ട്രീ​യ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന് ചി​ല​ർ ഹോ​ട്ട​ലി​ലി​രു​ന്ന് മ​ദ്യ​പി​ച്ച് തീ​രു​മാ​നി​ക്കു​ന്നു. അ​തൊ​ന്നും ത​ന്‍റെ​യ​ടു​ത്ത് വേ​ണ്ട. താ​ൻ തി​രി​ച്ച​ടി​ച്ചാ​ൽ വ​ലി​യ പ്ര​ശ്ന​മാ​കും. അ​രൂ​രി​ലെ തോ​ൽ​വി​ക്ക് പി​ന്നി​ൽ മ​റ്റു​ശ​ക്തി​ക​ളു​ണ്ട്. അ​രൂ​രി​ൽ ജ​യി​ക്കു​മാ​യി​രു​ന്നു. 55 വ​ർ​ഷ​മാ​യി താ​ൻ പൊ​തു​രം​ഗ​ത്തു​ണ്ട്. ര​ക്ത​സാ​ക്ഷി കു​ടും​ബ​ത്തി​ൽ​നി​ന്ന് വ​ള​ർ​ന്നു​വ​ന്ന​യാ​ളാ​ണ് താ​ൻ. എ​ല്ലാ​വ​ർ​ക്കും കൊ​ട്ടേ​ണ്ട ചെ​ണ്ട​യാ​ണോ താ​ൻ എ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.