ഇനി വണ്ടി ഓടിക്കാം..! പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാലം വെ​ള്ളി​യാ​ഴ്ച ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജ​മാ​വും
Saturday, February 27, 2021 9:42 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാലത്തിന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​താ​യി ഡി​എം​ആ​ർ​സി. ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജ​മാ​യി അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച സ​ർ​ക്കാ​രി​ന് കൈ​മാ​റു​മെ​ന്ന് ഡി​എം​ആ​ർ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പാ​ല​ത്തി​ലെ ഭാ​ര പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ൽ തു​ട​ങ്ങും. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്ന​തോ​ടെ പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്ലാ​തെ തു​റ​ന്നു ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.