ചെ​ങ്കോ​ട്ട അ​ക്ര​മം: ഡ​ൽ​ഹി പോ​ലീ​സ് തെ​ര​യു​ന്ന ലാ​ഖ സി​ദ്ധാ​ന അ​മ​രീ​ന്ദ​റി​ന്‍റെ നാ​ട്ടി​ൽ
Tuesday, February 23, 2021 4:56 PM IST
ഛണ്ഡി​ഗ​ഡ്: ചെ​ങ്കോ​ട്ട അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി പോ​ലീ​സ് തെ​ര​യു​ന്ന ലാ​ഖ സി​ദ്ധാ​ന പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ട്ടി​ൽ. അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ ജ​ന്മ​നാ​ടാ​യ പ​ഞ്ചാ​ബി​ലെ മെ​ഹ്ര​ജി​ൽ ന​ട​ന്ന റാ​ലി​യി​ലാ​ണ് സി​ദ്ധാ​ന പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സി​ദ്ധാ​ന ത​ന്നെ​യാ​ണ് റാ​ലി​ക്ക് ആ​ഹ്വാ​നം ചെ​യ്ത​ത്. ക​ർ​ഷ​ക സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ചും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​വ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു റാ​ലി.

പ​ഞ്ചാ​ബി​ലെ ആ​രെ​യെ​ങ്കി​ലും ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ൻ എ​ത്തി​യാ​ൽ പ​ഞ്ചാ​ബി​ലെ ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ർ അ​വ​രെ വ​ള​യു​മെ​ന്ന് സി​ദ്ധാ​ന പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സി​ദ്ധാ​ന പ്ര​തി​ഷേ​ധ റാ​ലി​ക്ക് ആ​ഹ്വാ​നം ന​ൽ​കി​യ​ത്. ബ​തി​ണ്ഡ ജി​ല്ല​യി​ലെ മെ​ഹ്ര​ജ് ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു റാ​ലി.

ഗു​ണ്ടാ​ത്ത​ല​വ​നി​ല്‍ നി​ന്ന് രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​നാ​യി മാ​റി​യ ആ​ളാ​ണ് സി​ദ്ധാ​ന. ഇ​യാ​ൾ​ക്കെ​തി​രെ പ​ഞ്ചാ​ബി​ൽ പ​ത്തോ​ളം ക്ര​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​തി​ൽ ഭൂ​മി ത​ട്ടി​യെ​ടു​ക്ക​ൽ കൊ​ല​പാ​ത​ക കേ​സു​ക​ളും ഉ​ൾ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------