ക​ർ​ഷ​ക സ​മ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​ല്ല; വി.​എം. സിം​ഗി​നെ ത​ള്ളി കി​സാ​ൻ സം​ഘ​ർ​ഷ് ക​മ്മി​റ്റി
Wednesday, January 27, 2021 9:54 PM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ കാ​ർ​ഷി​ക ന​യ​ത്തി​നെ​തി​രാ​യ ക​ർ​ഷ​ക സ​മ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​ല്ലെ​ന്ന് ഓ​ൾ ഇ​ന്ത്യ കി​സാ​ൻ സം​ഘ​ർ​ഷ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി. ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്ന് സം​ഘ​ട​ന​യു​ടെ മു​ൻ ക​ൺ​വീ​ന​ർ വി.​എം. സിം​ഗ് പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​വി​ക് സാ​ഹ​യു​ടെ വി​ശ​ദീ​ക​ര​ണം.

വി.​എം. സിംഗി​ന് അ​ത്ത​രം പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നും 40 സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് ന​ട​ത്തു​ന്ന സ​മ​രം തു​ട​രു​മെ​ന്നും സാ​ഹ കൂ​ട്ടി​ച്ചേ​ർ​ത്തു. വി.​എം. സിം​ഗി​നെ ദേ​ശീ​യ ക​ൺ​വീ​ന​ർ സ്ഥാ​ന​ത്ത് നി​ന്ന് ഡി​സം​ബ​റി​ൽ പു​റ​ത്താ​ക്കി​യി​രു​ന്ന​താ​ണ്. സ​മ​ര​സ​മി​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നാ​യി​രു​ന്നു ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------