മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ലെ കവർച്ച; മോ​ഷ​ണ മു​ത​ൽ ക​ണ്ടെ​ടു​ത്തു
Saturday, January 23, 2021 10:15 AM IST
ചെ​ന്നൈ: മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന്‍റെ ത​മി​ഴ്‌​നാ​ട്ടി​ലെ ഹൊ​സൂ​രി​ലെ ശാ​ഖ​യി​ല്‍ നി​ന്നും ക​വ​ര്‍​ന്ന മോ​ഷ​ണ മു​ത​ല്‍ ക​ണ്ടെ​ടു​ത്ത​താ​യി സൂ​ച​ന. ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണ​വും 96,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ ആ​റം​ഘ സം​ഘ​മാ​ണ് തോ​ക്ക് ചൂ​ണ്ടി മോ​ഷ​ണം ന​ട​ത്തി​യ​ത്. സം​ഘ​ത്തി​ലെ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ല്‍ നി​ന്നും ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്ര​തി​ക​ളെ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------