തൃ​ശൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Friday, January 22, 2021 7:42 AM IST
തൃ​ശ്ശൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ കൊ​ര​ട്ടി​യി​ൽ ടാ​ങ്ക​ർ ലോ​റി​യും ച​ര​ക്കു​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​താ​ണ്ട് 45 മി​നി​റ്റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ച്ച ശേ​ഷം തി​രി​കെ പോ​വു​ക​യാ​യി​രു​ന്നു ടാ​ങ്ക​ർ. ടാ​ങ്ക​ർ ലോ​റി വ​ൺ​വേ തെ​റ്റി​ച്ച് വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്ന് ചോ​ർ​ച്ച​യു​ണ്ടെ​ന്ന സം​ശ​യം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ലോ​റി​ക്ക​ക​ത്ത് ഒ​ന്നു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി.

അ​പ​ക​ട​ത്തി​ൽ പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കു​ന്ന​ത് വ​രെ ഗ​താ​ഗ​തം ഒ​രു ഭാ​ഗ​ത്ത് കൂ​ടി മാ​ത്ര​മാ​ക്കി ട്രാ​ഫി​ക് ക്ര​മീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------