കൊ​ള്ളാം മ​ക്ക​ളേ..! ഓ​സീ​സി​നെ വി​ര​ട്ടി ഇ​ന്ത്യ​ൻ വാ​ല​റ്റം
Sunday, January 17, 2021 2:32 PM IST
ബ്രി​സ്ബെ​യി​ൻ: ഗാ​ബാ ടെ​സ്റ്റി​ൽ ഓ​സീ​സി​നെ​തി​രേ ഇ​ന്ത്യ​ൻ വാ​ല​റ്റം വ​ൻ ലീ​ഡി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. 33 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് മാ​ത്ര​മാ​ണ് ഇ​ന്ത്യ വ​ഴ​ങ്ങി​യ​ത്. 336 റ​ണ്‍​സെ​ടു​ക്ക​വെ ഇ​ന്ത്യ​യു​ടെ എ​ല്ലാ​വ​രും പു​റ​ത്താ​യി.

ഏ​ഴാം വി​ക്ക​റ്റി​ല്‍ 123 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ര്‍​ത്തി​യ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ര്‍ - ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ സ​ഖ്യ​മാ​ണ് ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗി​ന്‍റെ ന​ട്ടെ​ല്ലാ​യ​ത്. ഒ​രു ഘ​ട്ട​ത്തി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 186 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ന്ത്യ. ഇ​തോ​ടെ ക്രീ​സി​ൽ ഉ​റ​ച്ച സു​ന്ദ​ര്‍ - ഷാ​ര്‍​ദു​ല്‍ സ​ഖ്യം മു​ന്നൂ​റ് ക​ട​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഷാ​ര്‍​ദു​ലി​നെ പു​റ​ത്താ​ക്കി ക​മ്മി​ന്‍​സാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. സു​ന്ദ​ർ 144 പ​ന്തു​ക​ളി​ല്‍ നി​ന്ന് ഒ​രു സി​ക്സും ഏ​ഴു ഫോ​റു​മ​ട​ക്കം 62 റ​ണ്‍​സെ​ടു​ത്തു. ഷാ​ർ​ദു​ൽ 115 പ​ന്തു​ക​ള്‍ നേ​രി​ട്ട് ര​ണ്ടു സി​ക്സും ഒ​മ്പ​ത് ഫോ​റു​മ​ട​ക്കം 67 റ​ണ്‍​സും നേ​ടി. പിന്നീടു വന്നവർ ഉടൻ പുറത്തായതിനാൽ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഓ​സീ​സ് വി​ക്ക​റ്റൊ​ന്നും ന​ഷ്ട​പ്പെ​ടാ​തെ 21 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ൽ ഓ​സീ​സി​ന് 54 റ​ൺ​സി​ന്‍റെ ലീ​ഡാ​ണ് ഉ​ള്ള​ത്. 20 റ​ൺ​സു​മാ​യി ഡേ​വി​ഡ് വാ​ർ​ണ​റും ഒ​രു റ​ൺ​സ് നേ​ടി മാ​ർ​ക്ക​സ് ഹാ​രി​സു​മാ​ണ് ക്രീ​സി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------