മലയാളം അധ്യാപകര്‍ക്കായി ഏകദിന ശില്പശാല നടത്തി
1572756
Friday, July 4, 2025 5:40 AM IST
മഞ്ചേരി: സിബിഎസ്ഇ മലപ്പുറം സെന്‍ട്രല്‍ സഹോദയ ജില്ലയിലെ സെക്കന്‍ഡറി സ്കൂള്‍ മലയാളം അധ്യാപകര്‍ക്കായി ഏകദിന പഠന ശില്പശാല സംഘടിപ്പിച്ചു. പരീക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. മഞ്ചേരി നസ്റത്ത് സ്കൂളില്‍ സംഘടിപ്പിച്ച പരിശീലനം സ്കൂള്‍ മാനേജര്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കരോളിന് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് നൗഫല്‍ പുത്തന്‍പീടിയേക്കല്‍ അധ്യക്ഷത വഹിച്ചു.
നസ്റത്ത് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. സിജി മുഖ്യപ്രഭാഷണം നടത്തി. സഹോദയ ജോയിന്റ് സെക്രട്ടറി ഫാ. ഡോ. തോമസ് മുഖ്യാതിഥിയായിരുന്നു. സിസ്റ്റര്‍ സുബിനി, ധന്യ എന്നിവര്‍ സംസാരിച്ചു. പുതിയ പാഠ്യപദ്ധതി, ചോദ്യപേപ്പര്‍ നിര്‍മാണം, മൂല്യനിര്‍ണയ ഉപാധികള്‍, ദേശീയ പാഠ്യപദ്ധതി തുടങ്ങിയ മൊഡ്യൂളുകളില്‍ ജില്ലയിലെ അഫിലിയേറ്റഡ് സ്കൂളുകളിലെ 70 അധ്യാപകര്‍ പരിശീലനത്തിനെത്തി.