കാറ്റിൽ കരുവാരകുണ്ട് മേഖലയിൽ കനത്ത നഷ്ടം
1572754
Friday, July 4, 2025 5:40 AM IST
കരുവാരകുണ്ട്: കഴിഞ്ഞ ദിവസം കരുവാരകുണ്ട് മേഖലയിൽ അനുഭവപ്പെട്ട കനത്ത കാറ്റിൽ പരക്കെ നാശനഷ്ടം. റബർ, കമുക്, വാഴ, കപ്പ തുടങ്ങിയ കാർഷിക വിളകൾക്ക് വൻ നഷ്ടമാണ് സംഭവിച്ചത്.
കരുവാരകുണ്ട് ചുള്ളിയോട് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി കാലുകളും ലൈനും തകർന്നു. നിരവധി ആളുകളുടെ കാർഷിക വിളകൾ ഒന്നാകെ നശിച്ചു.