കോ​വി​ഡ് വാ​ക്സി​ൻ: ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Saturday, November 28, 2020 10:13 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്/​പൂ​ന/​ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി നേ​രി​ട്ടു​ക​ണ്ടു മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ശനിയാഴ്ച മൂ​ന്നു​ ന​ഗ​ര​ങ്ങ​ളി​ലെ ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ സി​ഡ​സ് ബ​യോ​ടെ​ക് പാ​ർ​ക്ക്, ഹൈ​ദ​ര​ബാ​ദി​ലെ ഭാ​ര​ത് ബ​യോ​ടെ​ക്, പൂ​നെ​യി​ലെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ത്.

വാ​ക്‌​സി​ന്‍ വി​ക​സ​ന​ത്തി​ന്‍റെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചും ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു. ക​മ്പ​നി​യു​ടെ പ​രി​ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.