നെ​ടു​മ​ങ്ങാ​ട്: ആ​റ്റി​ങ്ങ​ൽ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി പ​രി​ധി​യി​ൽ വെ​ള്ള​നാ​ട്-​കി​ഴ​ക്കേ കോ​ട്ട റൂ​ട്ടി​ൽ പു​തി​യ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ.

ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​നു കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​റ്റി​ങ്ങ​ൽ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി മേ​ഖ​ലാ യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ന്ന​ത്. പു​തി​യ പെ​ർ​മി​റ്റ്, പെ​ർ​മി​റ്റ് പു​തു​ക്ക​ൽ, പെ​ർ​മി​റ്റ് പേ​രു മാ​റ്റ​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 35 അ​പേ​ക്ഷ​ക​ൾ യോ​ഗ​ത്തി​ൽ പ​രി​ഗ​ണി​ച്ചു.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് (റൂ​റ​ൽ) ജെ.​കെ. ഡി​നി​ൽ, ആ​റ്റി​ങ്ങ​ൽ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ കെ. ​ജോ​ഷി, ആ​റ്റി​ങ്ങ​ൽ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി എ​സ്. ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.