കെഎസ്ആർടിസി ഡിപ്പോകളുടെ കംപ്യൂട്ടറൈസേഷന് 10 ലക്ഷം അനുവദിച്ചു
1592943
Friday, September 19, 2025 7:16 AM IST
പാലോട് : വാമനപുരം മണ്ഡലത്തിലെ കെഎസ്ആർടിസി ഡിപ്പോകളുടെ കംപ്യൂട്ടറൈസേഷനായി പത്തു ലക്ഷം രൂപ അനുവദിച്ചു. വെഞ്ഞാറമൂട്, പാലോട് ഡിപ്പോകൾ സമ്പൂർണമായി കംപ്യൂട്ടർവത്കരിക്കുന്നതിനാണ് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായത്.
ഓരോ ഡിപ്പോയ് ക്കും അഞ്ചു ലക്ഷം രൂപയുടെ കപൂട്ടർ അനുബന്ധ ഉപകരണങ്ങളാണ് ലഭിക്കുക. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കാണു നിർവഹണ ചുമതല. ടെണ്ടർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം കംപൂട്ടറൈസേഷൻ പൂർത്തിയാക്കുമെന്ന് ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.