മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ അ​ന്ത​രി​ച്ചു
Wednesday, November 25, 2020 6:15 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ (71) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.30ന് ​ഗു​രു​ഗ്രാ​മി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. മ​ക​ൻ ഫൈ​സ​ൽ പ​ട്ടേ​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്.

എ​ഐ​സി​സി ട്ര​ഷ​റ​റും ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​വു​മാ​ണ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ. ഗാ​ന്ധി-​നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ​ട്ടേ​ൽ 2018-ൽ ​എ​ഐ​സി​സി ട്ര​ഷ​റ​റാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു.

ഗു​ജ​റാ​ത്തി​ൽ നി​ന്ന് മൂ​ന്നു ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യി അ​ഹ​മ്മ​ദ് പ​ട്ടേ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഞ്ച് ത​വ​ണ രാ​ജ്യ​സ​ഭ​യി​ലേ​ക്കും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2017 ഓ​ഗ​സ്റ്റി​ലാ​ണ് അ​വ​സാ​ന​മാ​യി അദ്ദേഹം രാ​ജ്യ​സ​ഭാം​ഗ​മാ​കു​ന്ന​ത്.

ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ത്ത് നി​ന്ന് ലോ​ക്സ​ഭാം​ഗ​മാ​യ ര​ണ്ടാ​മ​ത്തെ മു​സ്‌​ലിം​മാ​ണ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ.​കേ​ര​ള​ത്തി​ലെ ഗ്രൂ​പ്പ് ത​ർ​ക്ക​ങ്ങ​ളി​ൽ നി​ര​ന്ത​രം ഇ​ട​പെ​ട്ട ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.