കൂട്ടയോട്ടം സംഘടിപ്പിച്ചു
1572500
Thursday, July 3, 2025 5:11 AM IST
മഞ്ചേരി: സ്മാർട്ട് എനർജി, സേഫ് നേഷൻ എന്ന മുദ്രാവാക്യമുയർത്തി ജൂണ്‍ 26ന് ആരംഭിച്ച ദേശീയ വൈദ്യുതി സുരക്ഷ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്നലെ മഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. സമാപനയോഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി. ബൈജു ഉദ്ഘാടനം ചെയ്തു. എം. സജീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അസിസ്റ്റന്റ് എൻജിനീയർ പി. ഷാജി, സീനിയർ സൂപ്രണ്ട് എസ്. അനീഷ്, കെ.പി. അൻസാർ, കെ. സമീൽ, സി. അബ്ദുൾ കരീം, പി. നസീം, വി. നവനീത് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ബിനു കുര്യാക്കോസ് സ്വാഗതവും സി. വിബിൻ എന്നിവർ പ്രസംഗിച്ചു.