ഖനന കപ്പൽ മുങ്ങി
Thursday, July 3, 2025 2:14 AM IST
കയ്റോ: സൂയസ് കനാലിനു സമീപം എണ്ണഖനന കപ്പൽ മുങ്ങി നാലു ജീവനക്കാർ മരിച്ചതായി ഈജിപ്ഷ്യൻ വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു നാലു ജീവനക്കാരെ കാണാതായിട്ടുണ്ട്.
ചൊവ്വാഴ്ച കനാലിൽൽനിന്ന് 300 കിലോമീറ്റർ തെക്ക് സൂയസ് ഉൾക്കടലിൽ ഈജിപ്തിന്റെ എണ്ണഖനന മേഖലയായ ഗാബേൽ എൽ സെയ്തിൽവച്ചാണ് കപ്പൽ മുങ്ങിയത്. 30 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഈജിപ്ഷ്യൻ നേവി 22 പേരെ രക്ഷപ്പെടുത്തി.
അപകടം മൂലം സൂയസ് കനാ ലിലൂടെയുള്ള കപ്പൽ ഗതാഗതത്തിനു തടസമുണ്ടായില്ല.