ബിഎംജിഎച്ച് എസിൽ കെ സിഎസ്എൽ യൂണിറ്റ് തുടങ്ങി
1572535
Thursday, July 3, 2025 5:54 AM IST
കുളത്തുപ്പുഴ: കുളത്തുപ്പുഴ ബി എം ജി എച്ച് എസിൽ കെ സി എസ്എൽ യൂണിറ്റിന്റെ ഉദ്ഘാടനം ഫാ. ജോസഫ് തോട്ടത്തിൽ കടയിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു ചരിവുകാലായിൽ ആമുഖസന്ദേശം നൽകി.
പിടിഎ പ്രസിഡന്റ് ഷൈജു ഷാഹുൽ ഹമീദ്, ഫാ. വിൽസൺ ചരുവിള, സി. ഐശ്വര്യ, സി. ആൻസ് മേരി, യൂണിറ്റ് പ്രസിഡന്റ് ബിപിന ബിജു സെക്രട്ടറി ലിയ അനിമോൻ, വൈസ് പ്രസിഡന്റ്അനീറ്റ ഡെഞ്ചു,
ട്രഷറർ അജിൽ സജി നൈനാൻ, ജോയിൻ സെക്രട്ടറി ആഷർ ജോർജ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.