തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ഷേ​മ​നി​ധി, 10 ല​ക്ഷം തൊ​ഴി​ൽ; എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​നപ​ത്രി​ക
Monday, November 23, 2020 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ പു​റ​ത്തി​റ​ക്കി. "​വി​ക​സ​ന​ത്തി​ന് ഒ​രു വോ​ട്ട്, സാ​മൂ​ഹ്യ​മൈ​ത്രി​ക്ക് ഒ​രു വോ​ട്ട്' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

ജ​നു​വ​രി ഒ​ന്നു മു​ത​ൽ ക്ഷേ​മ​പെ​ൻ​ഷ​ൻ 1,500 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ഖ്യാ​പ​നം. 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് മു​ഴു​വ​ൻ പെ​ൻ​ഷ​ൻ ന​ൽ​കും. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​കൈ​യി​ൽ പ​ത്തു​ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കും. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ അ​ഭി​വൃ​ദ്ധി​യി​ലൂ​ടെ അ​ഞ്ചു​ല​ക്ഷം
തൊ​ഴി​ലു​ക​ൾ സൃ​ഷ്ടി​ക്കും. അ​തോ​ടൊ​പ്പം സൂ​ക്ഷ്മ​ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളി​ലൂ​ടെ കാ​ർ​ഷി​കേ​ത​ര മേ​ഖ​ല​യി​ലും അ​ഞ്ചു​ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.

2021 ജ​നു​വ​രി ഒ​ന്നി​ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ക്ഷേ​മ​നി​ധി നി​ല​വി​ൽ വ​രും. വ​ർ​ഷ​ത്തി​ൽ 20 ദി​വ​സ​മെ​ങ്കി​ലും പ​ണി​യെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ക്ഷേ​മ​നി​ധി​യി​ൽ ചേ​രാ​ൻ സാ​ധി​ക്കും. അം​ശാ​ദാ​യ​ത്തി​ന് തു​ല്യ​മാ​യ തു​ക സ​ർ​ക്കാ​ർ ന​ൽ​കും. മ​റ്റു പെ​ൻ​ഷ​നു​ക​ളി​ല്ലാ​ത്ത എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും 60 വ​യ​സു മു​ത​ൽ പെ​ൻ​ഷ​ൻ ന​ൽ​കും. 75 ദി​വ​സം തൊ​ഴി​ലെ​ടു​ത്ത മു​ഴു​വ​ൻ​പേ​ർ​ക്കും ഫെ​സ്റ്റി​വെ​ൽ അ​ല​വ​ൻ​സും ന​ൽ​കു​മെ​ന്നും എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.