മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ സ്ഥാ​ന​ത്തു നി​ന്നും വി​ൻ​സ​ൻ എം. ​പോ​ൾ പ​ടി​യി​റ​ങ്ങി
Saturday, November 21, 2020 7:10 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ സ്ഥാ​ന​ത്തു നി​ന്നും വി​ൻ​സ​ൻ എം. ​പോ​ൾ പ​ടി​യി​റ​ങ്ങി. 2016 മെ​യ് മാ​സ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യ അ​ദ്ദേ​ഹം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് പ​ടി​യി​റ​ങ്ങു​ന്ന​ത്.

ബാ​ർ കോ​ഴ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ ക​ത്തി നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം സം​ബ​ന്ധി​ച്ചു ഗ​വ​ർ​ണ​ർ​ക്കു ശി​പാ​ർ​ശ ന​ൽ​കി​യ സ​മി​തി​യി​ലെ അം​ഗ​വും അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ വി​യോ​ജ​ന കു​റി​പ്പോ​ടെ​യാ​യി​രു​ന്നു നി​യ​മ​നം.

വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ ബാ​ർ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ തെ​ളി​വി​ല്ലെ​ന്ന് വി​ൻ​സ​ൻ എം. ​പോ​ൾ ഫ​യ​ലി​ൽ കു​റി​ച്ച​താ​ണ് വി.​എ​സി​ന്‍റെ വി​യോ​ജി​പ്പി​നു കാ​ര​ണ​മാ​യ​ത്. തു​ട​ർ​ന്ന് ബാ​ർ കോ​ഴ​ക്കേ​സി​ൽ അ​ന്ന​ത്തെ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ജി​ല​ൻ​സ് ഡ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്നും അ​ദ്ദേ​ഹം പ​ടി​യി​റ​ങ്ങി​യ​ത്.

തു​ട​ർ​ന്നാ​യി​രു​ന്നു മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​കു​ന്ന​ത്. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത ശേ​ഷ​മാ​ണ്, ത​ല​ശേ​രി എ​സ്പി മു​ത​ൽ മു​ഖ്യ​വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ വ​രെ​യു​ള്ള നീ​ണ്ട 36 വ​ർ​ഷ​ത്തെ സ​ർ​വീ​സ് ജീ​വി​ത​ത്തി​ൽ നി​ന്ന് വി​ൻ​സ​ൻ എം. ​പോ​ൾ പ​ടി​യി​റ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.