ചെന്നൈയ്ക്കെതിരെ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം
Monday, October 19, 2020 11:17 PM IST
അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ജ​യം. ഐ​പി​എ​ൽ 13-ാം സീ​സ​ണി​ലെ ഏ​റ്റ​വും ചെ​റി​യ സ്കോ​ർ പി​റ​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​യി​രു​ന്നു രാ​ജ​സ്ഥാ​ന്‍റെ ജ​യം.

ചെ​ന്നൈ ഉ​യ​ർ​ത്തി​യ 126 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ജോ​സ് ബ​ട്ട്ല​റു​ടെ അ​ർ​ധ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ മ​റി​ക​ട​ന്ന​ത്. മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ നാ​യ​ക​ൻ സ്മി​ത്ത് ബ​ട്ട്ല​റെ കൂ​ട്ടു​പി​ടി​ച്ച് സാ​വ​ധാ​നം രാ​ജ​സ്ഥാ​നെ വി​ജ​യ തീ​ര​ത്ത് അ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബ​ട്ട്ല​ർ 48 പ​ന്തി​ൽ ര​ണ്ട് സി​ക്സും ഏ​ഴ് ഫോ​റും ഉ​ൾ​പ്പെ​ടെ 70 റ​ണ്‍​സ് അ​ടി​ച്ചു കൂ​ട്ടി. സ്മി​ത്ത് 34 പ​ന്തി​ൽ​നി​ന്നും 26 റ​ണ്‍​സും ക​ണ്ടെ​ത്തി. ബെ​ൻ സ്റ്റോ​ക്സ് (19), റോ​ബി​ൻ ഉ​ത്ത​പ്പ (1), സ​ഞ്ജു വി. ​സാം​സ​ണ്‍ (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് രാ​ജ​സ്ഥാ​ന് ന​ഷ്ട​മാ​യ​ത്.

ടോ​സ് ജ​യി​ച്ച സൂ​പ്പ​ർ കിം​ഗ്സ് നാ​യ​ക​ൻ എം.​എ​സ്. ധോ​ണി ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ സാം ​ക​ര​ണും (22) ഫാ​ഫ് ഡു​പ്ലെ​സി​യും (10) ശ്ര​ദ്ധ​യോ​ടെ തു​ട​ങ്ങി​യെ​ങ്കി​ലും മൂ​ന്നാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ഞ്ഞു. സൂ​പ്പ​ർ കിം​ഗ്സി​നാ​യി ഈ ​സീ​സ​ണി​ൽ മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഡു​പ്ലെ​സി, ജോ​ഫ്ര ആ​ർ​ച്ച​റി​ന്‍റെ പ​ന്തി​ൽ പു​റ​ത്താ​യി. തു​ട​ർ​ന്ന് വാ​ട്സ​ണ്‍ (എ​ട്ട്), അ​ന്പാ​പാ​ട്ടി റാ​യു​ഡു (13) എ​ന്നി​വ​രെ​യും 10 ഓ​വ​റി​നു​ള്ളി​ൽ ന​ഷ്ട​മാ​യി.

28 പ​ന്തി​ൽ 28 റ​ണ്‍​സ് എ​ടു​ത്ത എം.​എ​സ്. ധോ​ണി 18-ാം ഓ​വ​റി​ൽ റ​ണ്ണൗ​ട്ടാ​യ​പ്പോ​ൾ ചെ​ന്നൈ 107ൽ ​എ​ത്തി. 30 പ​ന്തി​ൽ 35 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് ടോ​പ് സ്കോ​റ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.