കോ​ഴി​ക്കോ​ട്: സ​യ​ന്‍​സി​ന്‍റെ വി​സ്മ​യ ലോ​കം ആ​ഘോ​ഷ​മാ​ക്കി ഹൈ​ലൈ​റ്റ് മാ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​യ​ന്‍​സ് ഫെ​സ്റ്റി​ല്‍ കു​ട്ടി​ക​ളു​ടെ നി​റ​ഞ്ഞ പ​ങ്കാ​ളി​ത്തം. ഇ​ന്ന​ലെ മാ​ളി​ല്‍ ആ​രം​ഭി​ച്ച സ​യ​ന്‍​സ്ഫെ​സ്റ്റി​ല്‍ അ​റി​വി​ന്‍റെ അ​ദ്ഭുത ലോ​കം തു​റ​ക്കാ​ന്‍ നി​ര​വ​ധി കു​ട്ടി​ക​ളെ​ത്തി.​

ലേ​സ​ര്‍ സെ​ന്‍​സ​ര്‍, അ​ള്‍​ട്രാ സോ​ണി​ക് ഡി​സ്റ്റ​ന്‍​സ് സെ​ന്‍​സ​ര്‍, സൗ​ണ്ട് ഡി​സ്ട്രാ​ക്ഷ​ന്‍ സെ​ന്‍​സ​ര്‍, ട​ച്ച് ആ​ന്‍​ഡ് സൗ​ണ്ട് സെ​ന്‍​സ​ര്‍, ഇ​ന്‍​ട്രാ റെ​ഡ് സെ​ന്‍​സ​ര്‍, വാ​ട്ട​ര്‍ ഡി​റ്റ​ക്ഷ​ന്‍ സെ​ന്‍​സ​ര്‍ തു​ട​ങ്ങി​യ സെ​ന്‍​സ​റു​ക​ളും എ​ല്‍​ഇ​ഡി ലൈ​റ്റ്, വി​വി​ധ മോ​ട്ട​റു​ക​ള്‍, ബ്ര​ഡ് ബോ​ര്‍​ഡ്, ബാ​റ്റ​റി, ജ​മ്പ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും കു​ട്ടി​ക​ള്‍​ക്ക് അ​ടു​ത്ത​റി​യാ​നും അ​വ പ്ര​വ​ര്‍​ത്തി​പ്പി​ച്ച് പ​രി​ച​യ​പ്പെ​ടാ​നും ക​ഴി​യും.

നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യ സ്റ്റാ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും വ​ര്‍​ക്ക് ഷോ​പ്പി​ല്‍ പ​ങ്കെ​ടു​ത്ത് ടെ​ക്ക് ഗ്രീ​റ്റി​ംഗ് കാ​ര്‍​ഡ് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത്. ഏ​റ്റ​വും ന​ന്നാ​യി പ്ര​ക​ട​നം ന​ട​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് ഡൂ​ഡ്‌ലിംഗ് ബു​ക്ക് സ​മ്മാ​ന​മാ​യി ന​ല്‍​കു​ക​യും പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ന​ല്‍​കു​ക​യും ചെ​യ്തു. 26 വ​രെ തു​ട​രും.

തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി​വ​രെ രാ​വി​ലെ 10ന് ​മു​ത​ല്‍ രാ​ത്രി പ​ത്ത് വ​രെ​യും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ല്‍ രാ​ത്രി 8 വ​രെ​യു​മാ​ണ് സ​യ​ന്‍​സ് ഫെ​സ്റ്റ് ന​ട​ക്കു​ക.