സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി-​കോ​ൺ​ഗ്ര​സ് സ​ഹ​ക​ര​ണ​മെ​ന്ന് കോ​ടി​യേ​രി
Tuesday, September 29, 2020 2:43 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൽ‌​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി​യും കോ​ൺ​ഗ്ര​സ് ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ്ര​തി​പ​ക്ഷ സ​മ​ര​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി.

എ​ല്‍​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രാ​തി​രി​ക്കാ​ന്‍ ആ​രു​മാ​യും കൂ​ട്ട് കൂ​ട​ണ​മെ​ന്ന നി​ല​യി​ലാ​ണ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഓ​രോ ദു​ര​ന്ത​ങ്ങ​ൾ വ​ന്ന​പ്പോ​ഴും ഒ​രു സ​ര്‍​ക്കാ​ര്‍ എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ മാ​തൃ​ക കാ​ണി​ച്ചു​വെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.