നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ളേ​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ (CBCSS UG 2022 പ്ര​വേ​ശ​നം) ബി.​ടി.​എ​ച്ച്.​എം. ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍ സ്‌​പെ​ഷ്യ​ല്‍ പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 24 (BTH6B20 Event Management), 25 ( BTH6B21 Comprehensive Self Study) തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. സ​മ​യം 1.30 മു​ത​ല്‍ നാ​ലു​വ​രെ.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (CBCSS PG) എം.​എ​സ് സി. ​ഫു​ഡ് സ​യ​ന്‍​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി, (CBCSS 2023, 2024 പ്ര​വേ​ശ​നം) എം.​എ. ജേ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, നാ​ലാം വ​ര്‍​ഷ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ബാ​ച്ചി​ല​ര്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ ഏ​പ്രി​ല്‍ 2025 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.