കോ​ട്ട​യ​ത്ത് 23 പേ​ർ​ക്കു കോ​വി​ഡ്; 21 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ൽ; 107 പേ​ർ​ക്കു രോ​ഗ​മു​ക്തി
Tuesday, August 4, 2020 6:29 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 23 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 21 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. മ​റ്റു ര​ണ്ടു പേ​ർ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ഏ​ഴു പേ​ർ അ​തി​ര​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും നാ​ലു പേ​ർ കു​റി​ച്ചി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും മൂ​ന്നു പേ​ർ ഏ​റ്റു​മാ​നൂ​രി​ലു​മു​ള്ള​വ​രാ​ണ്. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ലെ കോ​ണ്‍​വെ​ൻ​റി​ൽ​നി​ന്നു​ള്ള മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ക​ന്യാ​സ്ത്രീ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 107 പേ​ർ രോ​ഗം ഭേ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ 486 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1370 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു. 881 പേ​ർ രോ​ഗ​മു​ക്ത​രാ​യി. പു​തി​യ​താ​യി 1123 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണു വ​ന്ന​ത്.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന 119 പേ​രും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന 81 പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 199 പേ​രും ഉ​ൾ​പ്പെ​ടെ 399 പേ​ർ പു​തി​യ​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ആ​കെ 9396 പേ​രാ​ണ് ക്വാ​റ​ന്ൈ‍​റ​യി​നി​ൽ ക​ഴി​യു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

സ​ന്പ​ർ​ക്കം

1. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (3).

2. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വാ​യ അ​തി​ര​ന്പു​ഴ സ്വ​ദേ​ശി (56)

3. രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യു​ടെ മ​ക​ൾ(24)

4. അ​തി​ര​ന്പു​ഴ അ​മ​ല​ഗി​രി സ്വ​ദേ​ശി​നി(87)

5. രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​തി​ര​ന്പു​ഴ അ​മ​ല​ഗി​രി സ്വ​ദേ​ശി​നി​യു​ടെ മ​ക​ൾ(50)

6. അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ്വ​ദേ​ശി(51)

7. അ​തി​ര​ന്പു​ഴ​യി​ലെ ഓ​ട്ടോ​റി​ക്ഷ ്രെ​ഡെ​വ​റാ​യ അ​തി​ര​ന്പു​ഴ സ്വ​ദേ​ശി(39)

8. കോ​ട്ട​യ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ട്ട​യം സ്വ​ദേ​ശി(40)

9. അ​യ്മ​നം ഒ​ള​ശ്ശ സ്വ​ദേ​ശി(26)

10. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മാ​ഞ്ഞൂ​ർ സ്വ​ദേ​ശി​നി​യു​ടെ ഭ​ർ​ത്താ​വ്(68)

11. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ സ്വ​ദേ​ശി(70).

12. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​വ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷ ്രെ​ഡെ​വ​റാ​യ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി(50)

13. ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ സ്വ​ദേ​ശി​നി(22)

14. കു​റി​ച്ചി സ്വ​ദേ​ശി​നി(33)

15. കു​റി​ച്ചി നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(7)

16. കു​റി​ച്ചി നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി​നി (55)

17. കു​റി​ച്ചി സ്വ​ദേ​ശി(33)

18. ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി(48)

19. വൈ​ക്ക​ത്തെ ക​ള്ളു​ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ ടി​വി പു​രം സ്വ​ദേ​ശി(49)

20. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച വൈ​ക്കം സ്വ​ദേ​ശി​യു​ടെ ഭാ​ര്യ(40)

21. തി​രു​വ​ല്ല കു​റ്റൂ​ർ കോ​ണ്‍​വെ​ന്‍റി​ലെ മാ​ട​പ്പ​ള്ളി പെ​രു​ന്പ​ന​ച്ചി സ്വ​ദേ​ശി​നി​യാ​യ ക​ന്യാ​സ്ത്രീ(71)

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നു വ​ന്ന​വ​ർ

22. സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നും ജൂ​ലൈ 24ന് ​എ​ത്തി ഹോം ​ക്വാ​റ​ൻ​റ​യി​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി(42)

23. ബം​ഗ​ളു​രു​വി​ൽ​നി​ന്ന് ജൂ​ലൈ 27ന് ​എ​ത്തി നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി(21)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.