സ്വാ​ഗ​തം; സ​ച്ചി​ൻ പൈ​ല​റ്റി​നാ​യി വ​ല വി​രി​ച്ച് ബി​ജെ​പി
Tuesday, July 14, 2020 4:06 PM IST
ജ​യ്പു​ർ: മു​ന്‍ രാ​ജ​സ്ഥാ​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന സ​ച്ചി​ന്‍ പൈ​ല​റ്റി​നെ ബി​ജെ​പി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് രാ​ജ​സ്ഥാ​ന്‍ ബി​ജെ​പി നേ​താ​വ് ഓം ​മാ​ഥു​ര്‍.

സ​ച്ചി​ന്‍ പൈ​ല​റ്റി​നാ​യി ബി​ജെ​പി വാ​തി​ല്‍ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. പാ​ര്‍​ട്ടി​യു​ടെ ആ​ദ​ര്‍​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ര്‍​ക്കും ബി​ജെ​പി​യി​ലേ​ക്ക് സ്വാ​ഗ​ത​മെ​ന്ന് ഓം ​മാ​ഥു​ര്‍ പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​ന് ഭൂ​രി​പ​ക്ഷ​ണു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പ​ക്ഷം അ​ശോ​ക് ഗെ​ഹ്‌​ലോ​ത്ത് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ന് ത​യാ​റാ​ക​ണം. വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​ക​യും ആ​ദ​ര്‍​ശ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് ബി​ജെ​പി ഇ​ത്ര​യും വ​ലി​യ പാ​ര്‍​ട്ടി ആ​യ​തെ​ന്നും മാ​ഥു​ര്‍ കൂ​ട്ടി ചേ​ര്‍​ത്തു.

സ​ച്ചി​ൻ പൈ​ല​റ്റി​നെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്നും കോ​ൺ​ഗ്ര​സ് നീ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വ​ല വി​രി​ച്ച് ബി​ജെ​പി കാ​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.