ത​ബ്‌​ലീ​ഗ് സ​മ്മേ​ള​നം: 75 വി​ദേ​ശി​ക​ൾ​ക്ക് ജാ​മ്യം
Sunday, July 12, 2020 6:56 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത താ​യ്‌​ല​ൻ​ഡ്, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 75 പേ​ർ​ക്ക് ഡ​ൽ​ഹി കോ​ട​തി ശ​നി​യാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ച്ചു. ഓ​രോ​രു​ത്ത​രും 10,000 രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ചീ​ഫ് മെ​ട്രോ​പൊ​ളീ​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് ഗു​ർ​മോ​ഹി​ന കൗ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദീ​ൻ മ​ർ​ക്ക​സി​ൽ മാ​ർ​ച്ചി​ൽ ന​ട​ന്ന ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് 36 രാ​ജ്യ​ങ്ങ​ളി​ലു​ള്ള 956 പേ​ർ​ക്കെ​തി​രേ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വീ​സ ച​ട്ട ലം​ഘ​ന​വും കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രു​ന്ന​തും ചൂ​ണ്ടി​ക്കാ​ട്ടി പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​സ്.

അ​റ​സ്റ്റി​ലാ​യ​വ​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ വീ​സ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. 445പേ​ർ​ക്ക് ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.