ഹ​രി​യാ​ന​യി​ൽ പ​ത്താം ക്ലാ​സി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് 87,000 കു​ട്ടി​ക​ൾ; ഒ​ന്നാം സ്ഥാ​ന​ക്കാ​രി​ക്ക് 100%
Saturday, July 11, 2020 9:55 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് 87,000 കു​ട്ടി​ക​ൾ. വെ​ള്ളി​യാ​ഴ്ച ഹ​രി​യാ​ന സ്കൂ​ൾ എ​ജ്യൂ​ക്കേ​ഷ​ൻ ബോ​ർ​ഡ് ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് ഇ​ത്ര​യു​മ​ധി​കം കു​ട്ടി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​ത്.

64.59 ആ​ണ് സം​സ്ഥാ​ന​ത്തെ ആ​കെ വി​ജ​യ​ശ​ത​മാ​നം. 100 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഹി​സാ​ർ സ്വ​ദേ​ശി​നി റി​ഷി​ത സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഹി​സാ​റി​ലെ നാ​ർ​നോ​ന്ദി​ൽ ടാ​ഗോ​ർ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ് റി​ഷി​ത.

വി​ജ​യ​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ആ​ണ്‍​കു​ട്ടി​ക​ളെ പി​ന്നി​ലാ​ക്കി. പ​രീ​ക്ഷ എ​ഴു​തി​യ 1,85,429 ആ​ണ്‍​കു​ട്ടി​ക​ളി​ൽ 1,11,751 പേ​ർ വി​ജ​യി​ച്ചു. 1,52,262 പെ​ണ്‍​കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ 1,06,369 പേ​രാ​ണ് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. 59.74 ആ​ണ് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം. സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ ഇ​ത് 69.51 ശ​ത​മാ​ന​മാ​ണ്.

മാ​ർ​ച്ചി​ലാ​ണ് ഹ​രി​യാ​ന​യി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ന​ട​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് നീ​ളു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.