അവകാശ സംരക്ഷണ യാത്ര: എകെസിസി ഭാരവാഹികളെ അഭിനന്ദിച്ച് എൻ.ഡി. അപ്പച്ചൻ
1600164
Thursday, October 16, 2025 5:44 AM IST
കൽപ്പറ്റ: കത്തോലിക്ക് കോണ്ഗ്രസ് സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയ്ക്ക് പ്രസക്തി ഏറെയാണെന്ന് കോണ്ഗ്രസ് നേതാവ് എൻ.ഡി. അപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു.
മലയോരമേഖലയിലെ വന്യജീവി ശല്യത്തിന് പരിഹാരം, കാർഷികോത്പന്നങ്ങൾക്ക് ന്യായവില, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യാത്ര സംഘടിപ്പിച്ച എകെസിസി നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു.
ഈ മാസം 24ന് തിരുവനന്തപുരത്ത് സമാപിക്കുന്ന വിധത്തിൽ നടത്തുന്ന യാത്ര അധികാര കേന്ദ്രങ്ങളുടെ കണ്ണ് തുറപ്പിക്കാൻ പര്യാപ്തമാകുമെന്ന് അപ്പച്ചൻ പറഞ്ഞു.