ക്രൈസ്റ്റ് നഗർ പള്ളിയിൽ തിരുനാൾ ഇന്നു മുതൽ 26 വരെ
1600166
Thursday, October 16, 2025 5:44 AM IST
പുൽപ്പള്ളി: ക്രൈസ്റ്റ് നഗർ(60 കവല) സെന്റ് ജൂഡ്സ് ദേവാലയത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാൾ ഇന്നു മുതൽ 26 വരെ ആഘോഷിക്കും. 18ന് വൈകുന്നേരം അഞ്ചിന് വികാരി ഫാ. ബിബിൻ കുന്നേൽ കൊടിയേറ്റും. 24വരെ ദിവസവും വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, പാച്ചോർ നേർച്ച. 25ന് വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് ഫാ. നോയൽ പുത്തൻപറന്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന,
നൊവേന.
വചന സന്ദേശം: ഫാ. ലിജു മുളകുമറ്റത്തിൽ, രാത്രി ഏഴിന് പ്രദക്ഷിണം, 8.45ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. സ്റ്റീഫൻ ചിക്കപ്പാറ, വാദ്യമേളങ്ങൾ,പാച്ചോർ നേർച്ച. 26ന് രാവിലെ 9.30ന് ഫാ. അൽബിൻ പുത്തൻപറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ, നൊവേന. വചനസന്ദേശം: ഫാ. എബിൻ വട്ടക്കോട്ടയിൽ. 12ന് പ്രദക്ഷിണം, 12.50ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. ജോർജ് കപ്പുക്കാലായിൽ.
ഒന്നിന് ഊട്ടുനേർച്ച. തിരുനാളിനു ഒരുക്കം പൂർത്തിയായതായി വികാരി ഫാ. ബിബിൻ കുന്നേൽ, കമ്മിറ്റി ജനറൽ കണ്‍വീനർ ബിനീഷ് കീരിപ്പേൽ, ബാബു പിണ്ടിക്കാനായിൽ, സിബി പൂക്കുന്പേൽ എന്നിവർ അറിയിച്ചു.