പ്ര​തി​രോ​ധ​മ​ന്ത്രി സേ​നാ​ത​ല​വ​ന്മാ​രു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
Friday, July 10, 2020 10:01 AM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് സം​യു​ക്ത സേ​നാ ത​ല​വ​നു​മാ​യും സേ​നാ ത​ല​വ​ന്മാ​രു​മാ​യും ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യും.

അ​തേ​സ​മ​യം, സേ​നാ​പി​ന്മാ​റ്റ​ത്തെ തു​ട​ർന്ന് ഗ​ൽ​വാ​ൻ താ​ഴ്‌​വ​ര, ഗോ​ഗ്ര, ഹോ​ട്ട് സ്പ്രിം​ഗ് എ​ന്നീ പോ​യി​ന്‍റു​ക​ളി​ൽ ഇ​രു​സേ​ന​ക​ൾ​ക്കും ഇ​ട​യി​ൽ ഇ​പ്പോ​ൾ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ബ​ഫ​ർ സോ​ണ്‍ ആ​യി​ക്ക​ഴി​ഞ്ഞു. വ്യാ​ഴാ​ഴ്ച​യാ​ണ് ഗോ​ഗ്ര​യി​ലെ പ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 17ൽ​നി​ന്ന് പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി പൂ​ർ​ണ​മാ​യും പി​ന്മാ​റി​യ​ത്.

മൂ​ന്ന് പോ​യി​ന്‍റു​ക​ളി​ൽ​നി​ന്നു​ള്ള പി​ന്മാ​റ്റ​ത്തി​നു​ശേ​ഷം ഇ​രു​പ​ക്ഷ​ത്തു​നി​ന്നു​ള്ള കോ​ർ ക​മാ​ൻ​ഡ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ച​ർ​ച്ച അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. എ​ന്നാ​ൽ, പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ലെ ഫിം​ഗ​ർ നാ​ലി​ൽ​നി​ന്ന് ചൈ​നീ​സ് സാ​ന്നി​ധ്യം ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ക്കാ​ര്യം സൈ​നി​ക​ത​ല ച​ർ​ച്ച​യി​ലും ന​യ​ത​ന്ത്ര ച​ർ​ച്ച​യി​ലും വി​ഷ​യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.