എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് യു​എ​ഇ​യി​ലേ​ക്ക് സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ക്കു​ന്നു; ബു​ക്കിം​ഗ് തു​ട​ങ്ങി
Friday, July 10, 2020 3:26 AM IST
ദു​ബാ​യ്: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഇ​ന്ത്യ​യി​ൽ നി​ന്ന് യു​എ​ഇ​യി​ലേ​ക്ക് വി​മാ​ന​ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ 12 മു​ത​ൽ 26 വ​രെയുള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ഫെ​ഡ​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റിറ്റി ആ​ൻ​ഡ് സി​റ്റി​സ​ൺ​ഷി​പ്പ് വെ​ബ്സൈ​റ്റി​ൽ പേ​ര് റ​ജി​സ്റ്റ​ർ ചെ​യ്ത, യു​എ​ഇ റ​സി​ഡ​ൻ​സ് വീ​സ​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് യാ​ത്ര​നു​മ​തി.

വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ച്ച കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഹാ​ജ​രാ​ക്ക​ണം. ആ​രോ​ഗ്യ​വി​വ​രം വ്യ​ക്ത​മാ​ക്കു​ന്ന ഫോം ​പൂ​രി​പ്പി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൈ​മാ​റി​യി​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വെ​ബ്സൈ​റ്റ്, അം​ഗീ​കൃ​ത ഏ​ജ​ൻ​സി എ​ന്നി​വ വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്നു അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് ഈ ​ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.