അ​തി​ർ​ത്തി ക​ട​ന്ന് നി​ത്യേ​ന​യു​ള്ള പോ​ക്കു​വ​ര​വ് ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, July 6, 2020 6:47 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​തി​ര്‍​ത്തി ക​ട​ന്ന് നി​ത്യേ​ന​യു​ള്ള പോ​ക്കു​വ​ര​വ് ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഞ്ചേ​ശ്വ​ര​ത്ത് നി​ര​വ​ധി പേ‍​ർ ദി​വ​സ​വും മം​ഗ​ലാ​പു​ര​ത്തേ​ക്കും തി​രി​ച്ചും പോ​യിവ​രു​ന്നു​ണ്ട്. ഇ​തു രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും അ​തി​നാ​ൽ ദി​വ​സേ​ന​യു​ള്ള പോ​ക്കു​വ​ര​വ് പ​റ്റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​ലി ആ​വ​ശ്യ​ത്തി​ന് പോ​കു​ന്നു​വെ​ങ്കി​ൽ അ​വ​ർ മാ​സ​ത്തി​ൽ ഒ​രു ത​വ​ണ വ​രു​ന്ന രീ​തി​യി​ൽ യാ​ത്ര ക്ര​മീ​ക​രി​ക്ക​ണം. ഐ​ടി മേ​ഖ​ല​യി​ൽ മി​നി​മം പ്ര​വ‍​ർ​ത്ത​നം അ​നു​വ​ദി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​ക​ളും മി​നി​മം സ്റ്റാ​ഫി​നെ നി​ര്‍​ത്തി​ക്കൊ​ണ്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ല സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.