യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഹെ​വിഡ്യൂ​ട്ടി വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു
Wednesday, May 8, 2024 12:48 AM IST
ചെ​റു​പു​ഴ: അ​മി​ത​ഭാ​രം ക​യ​റ്റി​യു​ള്ള മ​ര​ണ​പ്പാ​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നി​യ​മം പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചെ​റു​പു​ഴ​യി​ൽ ഹെ​വിഡ്യൂ​ട്ടി വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പ്രതിഷേധിച്ചു.

നി​യ​മം പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു​. അ​മി​ത​ഭാ​രം ക​യ​റ്റ​രു​തെ​ന്നും അ​മി​ത​വേ​ഗം പാ​ടി​ല്ലെ​ന്നും വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഡ്രൈ​വ​ർ​മാ​രോ​ട് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന സ​മ​യ​ത്ത് ഹെ​വി ഡ്യൂ​ട്ടി വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്ത​രു​തെ​ന്നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ണ​വ് ത​ട്ടു​മ്മ​ൽ, ചെ​റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ണ​വ് ക​രേ​ള, പി. ​മി​ഥു​ൻ, ടി.​പി. ശ്രീ​നി​ഷ്, ബി​ബി​ൻ രാ​ജ്, എം. ​ഡെ​ൽ​ജോ, കെ. ​സാ​ജു, എം. ​സ​ന്ദീ​പ്, അ​മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പോ​ലീ​സ് ന​ട​പ​ടി
ശ​ക്ത​മാ​ക്ക​ണം:
ഡി​വൈ​എ​ഫ്ഐ

ചെ​റു​പു​ഴ: മ​ല​യോ​ര​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റു​പു​ഴ മേ​ലേ ബ​സാ​റി​ൽ ഒ​രാ​ഴ്ച മു​മ്പാ​ണ് ഹെ​വി ഡ്യൂ​ട്ടി ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് കു​ടും​ബ നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ ടോ​റ​സ് ഡ്രൈ​വ​ർ​ക്കെ​തരേ നി​സാ​ര​വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

അ​തി​ദാ​രു​ണ​മാ​യ ആ ​അ​പ​ക​ട​ത്തി​ന്‍റെ ക​ണ്ണീ​രു​ണ​ങ്ങു​ന്ന​തി​നും മു​മ്പേ ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ഹെ​വി ഡ്യൂ​ട്ടി ലോ​റി ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
അ​മി​ത വേ​ഗ​ത​യും ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​യും വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗ​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന​ത്. അ​ധി​കൃ​ത​ർ ക​ർ​ശ​ന​മാ​യി ഇ​ട​പെ​ട്ട് ടി​പ്പ​റു​ക​ളു​ടെ​യും ഹെ​വി​ഡ്യൂ​ട്ടി വാ​ഹ​ന​ങ്ങ​ളു​ടെ​യും വേ​ഗ​ത നി​യ​ന്ത്രി​ക്ക​ണം. നടപടി സ്വീകരിച്ചില്ലെങ്കിൽ ഹെ​വി​ഡ്യൂ​ട്ടി ലോ​റി​ക​ൾ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക്വാ​റി അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ൺ​പ്രേം, ടി.​കെ. അ​ഖി​ൽ കെ. ​സ​ജി​ത്ത്, പി. ​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.