"1965ലെ ​ച​രി​ത്രം കോ​ടി​യേ​രി ഒ​ന്നുകൂ​ടി വാ​യി​ച്ചു നോ​ക്ക​ണം'; മ​റു​പ​ടി​യു​മാ​യി കാ​നം
Sunday, July 5, 2020 11:40 AM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രേ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ജോ​സ് പ​ക്ഷ​വു​മാ​യു​ള്ള എൽഡിഎഫ് സ​ഹ​ക​ര​ണ​ത്തി​ലെ കോ​ടി​യേ​രി​യു​ടെ നി​ല​പാ​ടി​നെ​തി​രേ​യാ​ണ് കാ​നം രം​ഗ​ത്തു​വ​ന്ന​ത്.

വ​രി​ക​യും പോ​വു​ക​യും ചെ​യ്യു​ന്ന​വ​രെ സ്വീ​ക​രി​ച്ച​ല്ല മു​ന്ന​ണി​യു​ടെ അ​ടി​ത്ത​റ വി​ക​സി​പ്പി​ക്കേ​ണ്ട​ത്. 1965ൽ ​എ​ല്ലാ​വ​രും ഒ​റ്റ​ക്കാ​ണ് മ​ത്സ​രി​ച്ച​തെ​ന്ന് ആ​രാ​ണ് പ​റ​ഞ്ഞ​ത്. 65ലെ ​ച​രി​ത്രം കോ​ടി​യേ​രി ഒ​ന്നു​കൂ​ടി വാ​യി​ച്ചു നോ​ക്ക​ണം. അ​ന്ന് മുസ്‌ലീം ലീ​ഗു​മാ​യി ചേ​ർ​ന്നാ​ണ് സി​പി​എം മ​ത്സ​രി​ച്ച​തെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും കാ​നം പ​റ​ഞ്ഞു.

ജോ​സ് പ​ക്ഷം വി​ല പേ​ശു​ന്ന പാ​ർ​ട്ടി​യാ​ണ്. അ​ങ്ങ​നെ​യു​ള്ള​വ​ർ എ​ൽ​ഡി​എ​ഫി​ൽ വേ​ണ്ടെ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ട്. ജോ​സ് കെ. ​മാ​ണി​യ​ട​ക്കം യു​ഡി​എ​ഫി​ൽ​നി​ന്ന് നേ​ടി​യ സ്ഥാ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ട്ടെ എ​ന്നി​ട്ടാ​കാം ച​ർ​ച്ച​ക​ൾ. എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എ​ൽ‌​ഡി​എ​ഫി​ലേ​ക്ക് വ​ന്ന​ത് അ​ങ്ങ​നെ​യാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.