കേ​ര​ള​ത്തി​ൽ 84 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; ഒ​രു മ​ര​ണം
Thursday, May 28, 2020 5:36 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 84 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ബാധിച്ച് ഒരാൾ മരിച്ചു. തെ​ലു​ങ്കാ​ന സ്വ​ദേ​ശിയാണ് മ​രി​ച്ചത്. കാ​സ​ർ​ഗോ​ഡ് 18 പേ​ർ​ക്കും പാ​ല​ക്കാ​ട് 16 പേ​ർ​ക്കും ക​ണ്ണൂ​ർ 10 പേ​ർ​ക്കും മ​ല​പ്പു​റ​ത്ത് എ​ട്ട് പേ​ർ​ക്കും തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഏ​ഴ് പേ​ർ​ക്കും കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ആ​റ് പേ​ർ​ക്കും കോ​ട്ട​യ​ത്ത് മൂ​ന്ന് പേ​ർ​ക്കും കൊ​ല്ലം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ അ​ഞ്ജ​യ് ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. തെ​ലു​ങ്ക​ന​യി​ലേക്കു പോകാനിരുന്ന ഇയാൾ ട്രെ​യി​ൻ മാ​റി ക​യ​റി​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 31 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ 48 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ അ​ഞ്ച് പേ​ർ​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും എ​ത്തി​യ 31 പേ​ർ​ക്കും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ ഒ​ൻ​പ​ത് പേ​ർ​ക്കും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ർ​ക്കും ഗു​ജ​റാ​ത്തി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ൽ​നി​ന്നും എ​ത്തി​യ ര​ണ്ട് പേ​ർ​ക്ക് വീ​ത​വും ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം രോ​ഗം സ്ഥി​രി​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു ഓ​രോ​രു​ത്ത​രു​ടെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1,088 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 526 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,15,297 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 1,14,305പേ​ര്‍ വീ​ടു​ക​ളി​ലും 992 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 210 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് 60,685 വ്യ​ക്തി​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 58,460 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 9,935 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 9,217 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി.

സംസ്ഥാനത്ത് ഇത് വരെ ഏഴ് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശിയെ കൂടാതെയാണ് ഏഴ് മരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.