ഇ​ന്ധ​ന ചോ​ർ​ച്ച; എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്
Tuesday, May 26, 2020 8:27 PM IST
ഹൈ​ദ​രാ​ബാ​ദ്: ജ​യ്പു​രി​ല്‍​നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പ​റ​ന്ന എ​യ​ര്‍ ഏ​ഷ്യ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്. ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ജ​യ്പു​രി​ല്‍ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് വ​ന്ന എ​യ​ര്‍ ഏ​ഷ്യ ഐ51543 ​എ​ന്ന വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ​ത്. 76 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ധ​ന ചോ​ര്‍​ച്ച ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ ഒ​രു എ​ൻ​ജി​ൻ മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ഓ​ഫാ​ക്കി​യ ശേ​ഷ​മാ​ണ് എ​യ​ര്‍​ബ​സ് എ320 ​ജെ​റ്റ് ലാ​ന്‍​ഡ് ചെ​യ്ത​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​റി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.