ട്രം​പി​നെ​തി​രെ ഇം​പീ​ച്ച്‌​മെ​ന്‍റ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ലി​നെ പു​റ​ത്താ​ക്കി
Saturday, April 4, 2020 10:46 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രെ ഇം​പീ​ച്ച്‌​മെ​ന്‍റ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ലി​നെ പു​റ​ത്താ​ക്കി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ല്‍ മൈ​ക്കി​ള്‍ അ​റ്റ്കി​ന്‍​സ​ണി​നെ പു​റ​ത്താ​ക്കി​യെ​ന്ന് ട്രം​പ് ആ​ണ് അ​റി​യി​ച്ച​ത്.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ലാ​യി നി​യ​മി​ക്കു​ന്ന​വ​രി​ല്‍ ത​നി​ക്ക് പ​രി​പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ട്രം​പ് അ​റി​യി​ച്ചു. ക​രി​യ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ലാ​യ തോ​മ​സ് മൊ​ൻ​ഹൈം ആ​ക്ടിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.