200 പൈ​ല​റ്റു​മാ​രു​ടെ ക​രാ​ർ റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ; വ​രു​മാ​ന​മി​ല്ലെ​ന്നു വി​ശ​ദീ​ക​ര​ണം
Thursday, April 2, 2020 5:30 PM IST
ന്യൂ​ഡ​ൽ​ഹി: വി​ര​മി​ച്ച​തി​നു​ശേ​ഷം വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച 200 പൈ​ല​റ്റു​മാ​രു​ടെ ക​രാ​ർ എ​യ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കി. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഏ​പ്രി​ൽ 14 വ​രെ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തിയ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി.

വി​മാ​ന​ങ്ങ​ൾ ഒ​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ക​ന്പ​നി​യു​ടെ വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ട്. ഇ​തേ തു​ട​ർ​ന്നാ​ണു വി​ര​മി​ച്ച​ശേ​ഷം വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച 200 പൈ​ല​റ്റു​മാ​രു​ടെ ക​രാ​ർ താ​ത്ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

കാ​ബി​ൻ ക്രൂ ​ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും അ​ല​വ​ൻ​സു​ക​ൾ നേ​ര​ത്തെ ത​ന്നെ എ​യ​ർ ഇ​ന്ത്യ പ​ത്തു ശ​ത​മാ​നം കു​റ​ച്ചി​രു​ന്നു. മു​ന്നു മാ​സ​ത്തേ​ക്ക് ഇ​ത്ത​ര​ത്തി​ൽ അ​ല​വ​ൻ​സു​ക​ൾ ല​ഭ്യ​മാ​കി​ല്ലെ​ന്നാ​ണ് ക​ന്പ​നി അ​റി​യിച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര-​അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഏ​പ്രി​ൽ 14 വ​രെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.