മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങി; വിഴിഞ്ഞത്ത് മീൻ വാ​ങ്ങാ​ൻ വൻകൂട്ടം
Thursday, April 2, 2020 2:57 PM IST
വി​ഴി​ഞ്ഞം: കോവിഡ് 19 ലോക്ക്ഡൗൺ നിലനിൽക്കുന്നതിനിടെ മീ​ൻപി​ടി​ക്കാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി ക​ട​ലി​ൽ ഇ​റ​ങ്ങി. നിയന്ത്രണം കാറ്റിൽ പറത്തി​ മീ​ൻ വാ​ങ്ങാ​നെ​ത്തി​യ​വ​രെ കൊ​ണ്ട് വി​ഴി​ഞ്ഞം തു​റ​മു​ഖം നി​റ​ഞ്ഞു.​ ജനത്തെ നിയന്ത്രിക്കാൻ കഴിയാതെ പോലീസ് വട്ടം കറങ്ങി.

ഒടുവിൽ ​ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചുവി​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ തു​റ​മു​ഖ​ത്തേ​ക്കു​ള്ള മൂ​ന്ന് റോ​ഡു​ക​ളും പൂ​ർ​ണ​മാ​യി അ​ട​ച്ച വി​ഴി​ഞ്ഞം പോ​ലീ​സ് ആ​ൾ​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും നി​യ​ന്ത്രി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ണും നി​രോ​ധ​നാ​ജ്ഞ​യും നി​ല​നി​ൽ​ക്കു​ന്ന വേ​ള​യി​ലും വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് ആ​ശ​ങ്ക ഉ​യ​ർ​ത്തി.

കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​ൻ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും കൂ​ട്ടം കൂ​ട​രു​തെ​ന്നും അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള​ നി​ർ​ദേ​ശ​ങ്ങ​ളും അ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളും ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​തെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള വി​ഴി​ഞ്ഞ​ത്തെ തി​ര​ക്കും മ​ത്സ്യലേ​ല​വും. അ​തി​രാ​വി​ലെ മു​ത​ൽ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു ജ​നം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ അ​ട​ക്കം കൂ​ട്ട​മാ​യി​എ​ത്തി.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ മ​ത്സ്യ​ബ​ന്ധ​നം നി​റു​ത്തി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ​ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ലം​ഘി​ച്ച് ഒ​രു വി​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ട​ലി​ൽ പോ​യെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ ത​ട​ഞ്ഞി​രു​ന്നി​ല്ല. ബുധനാഴ്ച കൂ​ടു​ത​ൽ പേ​ർ വ​ള്ള​മി​റ​ക്കി​യ​താ​ണ് പോ​ലീ​സി​ന് വി​ന​യാ​യ​ത്. രാ​വി​ലെ മു​ത​ൽ മ​ത്സ്യബ​ന്ധ​ന​ തു​റ​മു​ഖ​ത്ത് ന​ട​ന്ന മ​ത്സ്യ​ലേ​ല​ത്തി​ൽ മാ​ത്രം നൂ​റേ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.​

ജ​നം​ കൂ​ടി​യ​ത​റി​ഞ്ഞ വി​ഴി​ഞ്ഞം പോ​ലീ​സ് എ​ത്തി ആ​ൾ​കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കാ​ര്യ​യ​മാ​യ​ ഫ​ലം ക​ണ്ടി​ല്ല. ജി​ല്ല​യി​ൽ കൊ​റോ​ണ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വി​ഴി​ഞ്ഞ​ത്ത് മീ​ൻ​ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് കൂ​ടു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.