ബി​വ​റേ​ജ​സ് ഗോ​ഡൗ​ണു​ക​ൾ​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ബെ​വ്കോ എം​ഡി
Saturday, March 28, 2020 12:46 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഗോ​ഡൗ​ണു​ക​ൾ​ക്ക് സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബെ​വ്കോ എം​ഡി സ്പ​ർ​ജ​ന കു​മാ​ർ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്കും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്കും അ​ദ്ദേ​ഹം ക​ത്ത് ന​ൽ​കി.

മ​ദ്യം ല​ഭി​ക്കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗോ​ഡൗ​ണു​ക​ളി​ൽ മോ​ഷ​ണ​സാ​ധ്യ​ത​യു​ണ്ട്. ഗോ​ഡൗ​ണു​ക​ൾ​ക്ക് പു​റ​ത്തു​ള്ള വാ​ഹ​ന​ങ്ങ​ളി​ലു​ള്ള മ​ദ്യം മോ​ഷ്ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വു​മു​ണ്ട്. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ബെ​വ്കോ എം​ഡി ആ​വ​ശ്യ​പ്പെ​ട്ടു.

ഗോ​ഡൗ​ണു​ക​ളി​ൽ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ മ​ദ്യം ഇ​റ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഗോ​ഡൗ​ണു​ക​ളി​ൽ ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത മ​ദ്യം തി​രി​കെ കൊ​ണ്ടു​പോ​ക​ണ​മെ​ന്നും ലോ​ക്ക്ഡൗ​ൺ ക​ഴി​യു​ന്ന​തു​വ​രെ ക​ന്പ​നി​ക​ൾ സ്വ​ന്തം ഗോ​ഡൗ​ണി​ൽ മ​ദ്യം സൂ​ക്ഷി​ക്ക​ണ​മെ​ന്നും എം​ഡി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.