ലോ​ക്ക്ഡൗ​ണ്‍: ഹോം ​നേ​ഴ്സു​മാ​രെ യാ​ത്രാ​നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി
Friday, March 27, 2020 7:18 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ൽ ജോ​ലി​ക്കു പോ​കു​ന്ന ഹോം​നേ​ഴ്സു​മാ​രെ ത​ട​യ​രു​തെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി.

വി​വി​ധ വീ​ടു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഹോം ​നേ​ഴ്സു​മാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​രു​ത്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡോ അ​വ​ർ പ​രി​ച​രി​ക്കു​ന്ന രോ​ഗി​ക​ളു​ടെ അ​പേ​ക്ഷ​യോ കാ​ണി​ച്ചാ​ൽ ഹോം ​നേ​ഴ്സു​മാ​രെ യാ​ത്ര തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.