എ​ൻ​സി​പി​യും കേ​ര​ള ​കോ​ണ്‍​ഗ്ര​സും അ​ധി​കാ​ര​മോ​ഹി​ക​ൾ; കു​ട്ട​നാട്ടി​ൽ സി​പി​എം മ​ത്സ​രി​ക്ക​ണം: വെ​ള്ളാ​പ്പ​ള്ളി
Monday, February 24, 2020 3:29 PM IST
ചേ​ർ​ത്ത​ല: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കു​ട്ട​നാ​ട് സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ശ്രീ​നാ​രാ​യ​ണ എം​പ്ലോ​യീ​സ് ഫോ​റം, ശ്രീ​നാ​രാ​യ​ണ പെ​ൻ​ഷ​നേ​ഴ്സ് കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ സം​യു​ക്ത​യോ​ഗം ചേ​ർ​ത്ത​ല ട്രാ​വ​ൻ​കൂ​ർ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ഷ​ക, ചെ​ത്തു തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന കു​ട്ട​നാ​ട്ടി​ൽ സി​പി​എ​മ്മി​ന് ഏ​റെ സ്വാ​ധീ​ന​മു​ണ്ട്. കു​ടും​ബ​വ​കാ​ശം പോ​ലെ​യാ​ണ് ചി​ല​ർ സീ​റ്റ് കൂ​ത്ത​ക​യാ​ക്കി വച്ചി​രി​ക്കു​ന്ന​ത്. ചെ​ത്തു​കാ​രേ​ക്കാ​ൾ ന​ല്ല​ത് ബ്ലേ​ഡ്കാ​രാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട എ​ൻ​സി​പി​ക്ക് കു​ട്ട​നാ​ട്ടി​ലെ ചെ​ത്തു​കാ​രു​ടെ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര ദു​ർ​മോ​ഹി​ക​ളു​ടെ ആ​ൾ​കൂ​ട്ട​മാ​യി അ​ധ​പ​തി​ച്ചു. വ​ള​രും​തോ​റും പി​ള​രു​ന്ന ഇ​വ​ർ ഭ​ര​ണ​ത്തി​ലേ​റി​യാ​ൽ രാ​ജ്യ​ത്തെ ന​ന്നാ​ക്കാ​ന​ല്ല സ്വ​യം ന​ന്നാ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. വോ​ട്ടു ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ലാ​ണ് എ​ല്ലാ​വ​രു​ടെ​യും ക​ണ്ണ്. ഭ​ര​ണ പ​ങ്കാ​ളി​ത്വ​ത്തി​ൽ നി​ന്ന് പി​ന്നാ​ക്ക​ക്കാ​ര​നെ ആ​ട്ടി​പാ​യി​ക്കാ​നാ​ണ് മു​ന്ന​ണി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്. അ​ധി​കാ​ര​ത്തി​ൽ നി​ന്ന് അ​ക​റ്റ​പ്പെ​ടു​ന്ന​തി​നാ​ൽ പി​ന്നാ​ക്ക​ക്കാ​ര​ന് അ​ർ​ഹ​മാ​യ ആ​നൂ​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.