ന​ഡ്ഡ ഉ​ട​ക്ക​ഴി​ച്ചു; ഡ​ൽ​ഹി​യി​ൽ‌ ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​കാ​ലി​ദ​ൾ
Wednesday, January 29, 2020 9:20 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ ഉ​ട​ക്കി ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നി​ല​പാ​ട് മാ​റ്റി ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്നു. എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കി​ല്ലെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ഡ്ഡ​യും ശി​രോ​മ​ണി അ​കാ​ലി​ദ​ൾ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ സു​ഖ്ബി​ർ ബാ​ദ​ലും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബി​ജെ​പി​യു​മാ​യി പാ​ർ​ട്ടി​ക്ക് രാ​ഷ്ട്രീ​യ​ത്തേ​ക്കാ​ൾ വൈ​കാ​രി​ക ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് ബാ​ദ​ൽ‌ പ​റ​ഞ്ഞു.

അ​കാ​ലി​ദ​ളി​ന്‍റെ പി​ണ​ക്കം ഒ​രു വി​ഭാ​ഗം സി​ക്ക് വോ​ട്ട​ർ​മാ​രെ ബി​ജെ​പി​യി​ൽ​നി​ന്ന് അ​ക​റ്റി​യേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക ഉ​യ​ർ​ന്നി​രു​ന്നു. ബാ​ദ​ലു​മാ​യി ന​ഡ്ഡ മ​ണി​ക്കൂ​റു​ക​ളോ​ളം കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യാ​ണ് അ​കാ​ലി​ദ​ളി​ന്‍റെ പി​ണ​ക്കം ഉ​ട​ക്ക​ഴി​ച്ച​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ മു​സ്‌​ലിം​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി​ക്കൊ​പ്പം മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം അ​കാ​ലി​ദ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ൽ പൗ​ര​ത്വ ര​ജി​സ്‌​റ്റ​ർ ന​ട​പ്പാ​ക്കു​ന്ന​ത്‌ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​കാ​ലി​ദ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി​യി​ലെ എ​തി​ർ​പ്പി​നൊ​പ്പം സീ​റ്റ്‌ വി​ഭ​ജ​ന​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പ്‌ ചി​ഹ്നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. അ​കാ​ലി​ദ​ളി​ന്‍റെ ത്രാ​സ്‌ ചി​ഹ്ന​ത്തി​നു​പ​ക​രം താ​മ​ര ചി​ഹ്ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്ക​ണ​മെ​ന്ന്‌ ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തും ഡ​ൽ​ഹി​യി​ലെ സി​ക്ക് സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ പി​ന്തു​ണ​യു​ള്ള അ​കാ​ലി​ദ​ൾ ബി​ജെ​പി​യോ​ട്‌ ഇ​ട​യാ​ൻ കാ​ര​ണ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.