മു​ഖ​ത്ത് കു​ര​ങ്ങ് മാ​ന്തി; ഓ​സീ​സ് ഓ​പ്പ​ണ​റെ ലോ​ക​ക​പ്പി​ൽ​നി​ന്നു തി​രി​ച്ച​യ​ച്ചു
Wednesday, January 29, 2020 12:17 PM IST
പോ​ച്ച​ഫ്സ്ട്രൂം: ഓ​സീ​സ് ഓ​പ്പ​ണ​ർ ഫ്രേ​സ​ർ ജേ​ക്ക് ഫ്രേ​സ​ർ മ​ക്ഗ്യു​ർ​ഗ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്ത്. കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​മാ​ണ് ജേ​ക്കി​ന്‍റെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ​ക്കു വി​ല​ങ്ങു​ത​ടി​യാ​യ​ത്.

ജേ​ക്ക് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നും വി​ശ​ദ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​കു​മെ​ന്നും ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ അ​റി​യി​ച്ച​താ​യി ക്രി​ക് ഇ​ൻ​ഫോ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​വ​ച്ചാ​ണ് ജേ​ക്കി​നെ കു​ര​ങ്ങ് ആ​ക്ര​മി​ക്കു​ക​യും മാ​ന്ത​ലി​ൽ മു​ഖ​ത്ത് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.