ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​നം: ടെ​സ്റ്റി​ൽ രാ​ഹു​ൽ തി​രി​ച്ചെ​ത്തി​യേ​ക്കും
Saturday, January 18, 2020 3:33 PM IST
ബം​ഗ​ളൂ​രു: ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള ടെ​സ്റ്റ്, ഏ​ക​ദി​ന ടീ​മു​ക​ളെ ബി​സി​സി​ഐ ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും. മി​ക​ച്ച ഫോ​മി​ൽ തു​ട​രു​ന്ന കെ.​എ​ൽ.​രാ​ഹു​ലി​നെ ടെ​സ്റ്റി​ലേ​ക്ക് മ​ട​ക്കി​വി​ളി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ട്വ​ന്‍റി-20, ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ രാ​ഹു​ൽ തു​ട​രു​ന്ന മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ടെ​സ്റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​ൻ സെ​ല​ക്ട​ർ​മാ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

നി​ല​വി​ൽ ടെ​സ്റ്റ് ഓ​പ്പ​ണിം​ഗ് ജോ​ഡി​യാ​യി രോ​ഹി​ത് ശ​ർ​മ-​മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ സം​ഘം തു​ട​രു​മെ​ങ്കി​ലും മൂ​ന്നാം ഓ​പ്പ​ണ​റാ​യി ടീ​മി​നൊ​പ്പം ഇ​ത്ത​വ​ണ രാ​ഹു​ൽ ചേ​ർ​ന്നേ​ക്കും.. ശു​ഭ്മാ​ൻ ഗി​ൽ, പൃ​ഥ്വി ഷാ ​എ​ന്നി​വ​രെ മ​റി​ക​ട​ന്ന് രാ​ഹു​ൽ ടീ​മി​ലെ​ത്തി​യേ​ക്കു​മെ​ന്നാ​ണ് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​ൽ മൂ​ന്നാം സ്പി​ന്ന​ർ സാ​ധ്യ​ത​യു​ണ്ടാ​വി​ല്ലെ​ന്നും പ​ക​രം പേ​സ് ബൗ​ള​റാ​യ ന​വ​ദീ​പ് സെ​യി​നി ഉ​ൾ​പ്പെ​ടു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ.​അ​ശ്വി​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം കു​ൽ​ദീ​പ് യാ​ദ​വാ​ണ് സാ​ധാ​ര​ണ മൂ​ന്നാം സ്പി​ന്ന​റാ​യി ടെ​സ്റ്റ് ടീ​മി​ലു​ണ്ടാ​വു​ക. എ​ന്നാ​ൽ പേ​സ​ർ​മാ​രെ തു​ണ​യ്ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് പി​ച്ചു​ക​ളി​ൽ ഒ​രു ഫാ​സ്റ്റ് ബൗ​ള​റെ കൂ​ടി അ​ധി​കം ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ബി​സി​സി​ഐ​ക്ക് താ​ത്പ​ര്യം.

പ​രി​ക്കി​നെ തു​ട​ർ​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന ഹ​ർ​ദി​ക് പാ​ണ്ഡ്യ​യെ ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. ശാ​രീ​രി​ക​ക്ഷ​മ​ത തെ​ളി​യി​ക്കാ​ൻ ഹ​ർ​ദി​ക്കി​നോ​ട് ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ എ ​ടീ​മി​നൊ​പ്പം ചേ​രാ​ൻ നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും പ​രി​ക്ക് പൂ​ർ​ണ​മാ​യും വി​ട്ടു​മാ​റാ​ത്ത​തി​നാ​ൽ പി·ാ​റു​ക​യാ​യി​രു​ന്നു.

ഏ​ക​ദി​ന ടീ​മി​ലേ​ക്ക് മും​ബൈ താ​രം സൂ​ര്യ​കു​മാ​ർ യാ​ദ​വ് എ​ത്തി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മോ​ശം ഫോ​മി​ൽ തു​ട​രു​ന്ന കേ​ദാ​ർ ജാ​ദ​വി​നെ ഒ​ഴി​വാ​ക്കി സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് അ​വ​സ​രം ന​ൽ​കാ​നാ​ണ് ബി​സി​സി​ഐ ആ​ലോ​ചി​ക്കു​ന്ന​ത്. അ​ജി​ങ്ക്യ ര​ഹാ​ന​യെ ഏ​ക​ദി​ന സം​ഘ​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നും ആ​ലോ​ച​ന​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.