മ​നു​ഷ്യ​സ്നേ​ഹം എ​ഴു​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു: ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്
Sunday, December 15, 2019 10:49 PM IST
കോ​ട്ട​യം: മ​നു​ഷ്യ സ്നേ​ഹ​മാ​ണ് എ​ഴു​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു എ​ന്ന് ജ്ഞാ​ന​പീ​ഠം സ​മ്മാ​ന​ജേ​താ​വ് അ​ക്കി​ത്ത​ത്തെ ഉ​ദ്ധ​രി​ച്ച് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ മ​രി​യ​ൻ ജോ​ർ​ജ് ര​ചി​ച്ച് സേ​വ്യ​ർ കാ​വാ​ലം റീ​ഡി​സ്ക​വ​ർ കേ​ര​ള​യ്ക്കു​വേ​ണ്ടി പ്ര​സാ​ധ​നം ചെ​യ്ത "​വീ​ഴു​ന്ന യു​വ​ത​യ്ക്കാ​യ് നീ​ട്ടാം ര​ക്ഷാ​ക​രം’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു പോ​ലെ ത​ന്നെ യു​വ​ജ​ന​ങ്ങ​ളെ​കു​റി​ച്ചു​ള്ള മ​നു​ഷ്യ​സ്നേ​ഹ​പ​ര​മാ​യ ക​രു​ത​ലാ​ണു പു​സ്ത​ക​ത്തി​ന്‍റെ കേ​ന്ദ്ര ബി​ന്ദു എ​ന്നും ഗ്ര​ന്ഥ​ക​ർ​ത്താ​വി​ന്‍റെ​യും പ്ര​സാ​ധ​ക​ന്‍റെ​യും കൂ​ട്ടാ​യ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഇ​തി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ങ്ങ​ണ ഗു​ഡ്ഷെ​പ്പേ​ർ​ഡ് പ​ബ്ളി​ക് സ്കൂ​ൾ മാ​നേ​ജ​ർ ഡോ. ​റൂ​ബി​ൾ രാ​ജി​നൊ​പ്പം വി​വി​ധ കോ​ള​ജു​ക​ളി​ലെ ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ അ​ഞ്ജ​ന എ​സ്. പി​ള്ള (അ​മ​ല​ഗി​രി ബി​കെ), സി.​പി. അ​ഭി​ജി​ത് (നാ​ട്ട​കം ഗ​വ​ണ്‍​മെ​ന്‍റ്), എ.​എ​സ്. ആ​ദി​ത്യ​ൻ (മാ​ന്നാ​നം കെ​ഇ), ആ​ഷ്ലി ജോ​സ് (ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ), കൃ​ഷ്ണ സ​ന്തോ​ഷ് (സി​എം​എ​സ്), മെ​റി​ൻ പോ​ൾ (ബി​സി​എം), ജി​സ്റ്റി ജോ​സ​ഫ് (മൗ​ണ്ട് കാ​ർ​മ​ൽ ബി​എ​ഡ്) എ​ന്നി​വ​രും ചേ​ർ​ന്നു പു​സ്ത​കം സ്വീ​ക​രി​ച്ചു. ഡോ. ​റൂ​ബി​ൾ രാ​ജ്, സേ​വ്യ​ർ കാ​വാ​ലം, മെ​റി​ൻ പോ​ൾ, എ.​എ​സ്. ആ​ദി​ത്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.