ഷെ​യ്ൻ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ പ​ക്ഷം പി​ടി​ക്കി​ല്ല, ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ട്ടെ: ബാ​ല​ൻ
Monday, December 9, 2019 6:28 PM IST
തി​രു​വ​ന​ന്ത​പു​രം: യു​വ​ന​ട​ൻ ഷെ​യ്ൻ നി​ഗ​വും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യു​ന്ന​തു ചെ​യ്യു​മെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ. തി​രു​വ​ന​ന്ത​പു​ര​ത്തു ഷെ​യി​ൻ നി​ഗ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ണ്ടു പേ​രും ര​ണ്ടു ധ്രു​വ​ത്തി​ലി​രു​ന്നു കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്. ഏ​തെ​ങ്കി​ലും ഭാ​ഗം പി​ടി​ക്കു​ന്ന സ​മീ​പ​നം സ​ർ​ക്കാ​രി​ല്ല. അ​മ്മ ത​ന്നെ പ​രി​ഹ​രി​ക്കേ​ണ്ട പ്ര​ശ്ന​മാ​ണ്. വി​ല​ക്കു​ണ്ടെ​ങ്കി​ൽ അ​മ്മ​യ്ക്കു ത​ന്നെ ഇ​ട​പെ​ടാ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ർ​മാ​താ​ക്ക​ളും സം​വി​ധാ​യ​ക​രു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച ഏ​ക​പ​ക്ഷീ​യ​മെ​ന്നാ​ണു ന​ട​ൻ ഷെ​യ്ൻ നി​ഗം തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞ​ത്. അ​വ​രു പ​റ​യു​ന്ന​തെ​ല്ലാം റേ​ഡി​യോ പോ​ലെ കേ​ൾ​ക്ക​ണം. സി​നി​മ മു​ട​ങ്ങി​യ​തി​നെ​പ്പ​റ്റി നി​ർ​മാ​താ​ക്ക​ൾ​ക്കു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തെ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ നി​ർ​മാ​താ​ക്ക​ൾ മ​നോ​വി​ഷ​മ​മ​ല്ല മ​നോ​രോ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു ഷെ​യി​ന്‍റെ പ്ര​തി​ക​ര​ണം.

അ​മ്മ ത​ന്‍റെ സം​ഘ​ട​ന​യാ​ണ്. അ​മ്മ പി​ൻ​തു​ണ​യ്ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ഷെ​യി​ൻ നി​ഗം തി​രു​വ​ന​ന്ത​പു​ര​ത്തു പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ത​ന്‍റെ ചി​ത്ര​ങ്ങ​ളാ​യ ഇ​ഷ്ക്, കു​ന്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഷെ​യി​ൻ നി​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.