പ്ര​ജ്ഞ സിം​ഗ് പ്ര​തി​രോ​ധ സ​മി​തി​യി​ൽ; സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് കോ​ണ്‍​ഗ്ര​സ്
Friday, November 22, 2019 4:07 AM IST
ന്യൂ​ഡ​ൽ​ഹി: മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ബി​ജെ​പി എം​പി പ്ര​ജ്ഞ സിം​ഗ് ഠാ​ക്കൂ​റി​നെ പ്ര​തി​രോ​ധ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം. പ്ര​ജ്ഞ സിം​ഗി​നെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ സ​ർ​ക്കാ​ർ പ്ര​തി​രോ​ധ സേ​ന​യെ ത​ന്നെ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

ഗാ​ന്ധി​ജി​യു​ടെ ഘാ​ത​ക​നാ​യ നാ​ഥു റാം ​ഗോ​ഡ്സെ​ക്ക് പ​ര​സ്യ​മാ​യി ആ​ദ​രം അ​ർ​പ്പി​ച്ചും ബി​ജെ​പി എം​പി അ​ടു​ത്തി​ടെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. ഇ​വ​രെ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി പ്ര​ണ​വ് ഝാ ​പ്ര​തി​ക​രി​ച്ച​ത്. ഇ​ത് രാ​ജ്യ​ത്തെ സേ​ന​ക​ളെ മൊ​ത്ത​ത്തി​ൽ അ​പ​മാ​നി​ക്കു​ന്ന​തും എ​ല്ലാ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളെ​യും രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​രെ ഒ​ട്ടാ​കെ​യും അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ലാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ കു​പ്ര​സി​ദ്ധി നേ​ടി​യ പ്ര​ജ്ഞ സിം​ഗി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മാ​ലേ​ഗാ​വ് കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന പ്ര​ജ്ഞ സിം​ഗ് ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യം നേ​ടി​യ​ത്. സ്ഫോ​ട​ന​ക്കേ​സി​ന് പു​റ​മേ യു​എ​പി​എ​യും ഇ​വ​ർ​ക്ക് മേ​ൽ ചു​മ​ത്തി​യി​രു​ന്നു.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്‍റ​റി കൂ​ടി​യാ​ലോ​ച​ന ക​മ്മി​റ്റി​ക്ക് കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​നും ശി​പാ​ർ​ശ​ക​ൾ സ​മ്മ​ർ​പ്പി​ക്കാ​നും മാ​ത്ര​മാ​ണ് അ​ധി​കാ​രം ഉ​ള​ള​ത്. സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യി​ല്ല. പ്ര​തി​പ​ക്ഷ നി​ര​യി​ൽ നി​ന്ന് കാ​ഷ്മീ​രി​ൽ വീ​ട്ടു ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന ഫ ​റൂ​ക്ക് അ​ബ്ദു​ള്ള​യും ശ​ര​ത് പ​വാ​റും ഈ ​സ​മി​തി​യി​ൽ ഉ​ണ്ട്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും രാ​ജ്യ​സ​ഭ എം​പി​യു​മാ​യ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​വും സ​മി​തി​യി​ൽ ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.