വാ​ഹ​നാ​പ​ക​ടം; മ​ധ്യ​പ്ര​ദേ​ശി​ൽ നാ​ല് ഹോ​ക്കി താ​ര​ങ്ങ​ൾ മ​രി​ച്ചു
Monday, October 14, 2019 6:07 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഹൊ​ഷം​ഗ​ബാ​ദി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് ഹോ​ക്കി താ​ര​ങ്ങ​ൾ മരിച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ധ്യ​പ്ര​ദേ​ശ് ഹോ​ക്കി അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന താ​ര​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

താ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന്യാന്‍ചന്ദ് ട്രോ​ഫി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റാ​ർ​സി​യി​ൽ​നി​ന്നും ഹൊ​ഷം​ഗ​ബാ​ദി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.